ഇപ്പോള്‍ പരിപാടിയില്‍ നിന്ന് പുറത്തായ മത്സരാര്‍ഥിയുടെ വെളിപ്പെടുത്തലും വലിയ വാര്‍ത്തയാവുകയാണ്. മലയാളിയായ ശ്രിയ സുരേന്ദ്രനാണ് പരിപാടിയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്നറിയില്ലെന്നും താന്‍ എന്തായാലും അടുത്തൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രശസ്തിക്ക് വേണ്ടി മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.